ഏഷ്യൻ ഗെയിംസിൽ ബഹ്റൈന് ഒരു സ്വർണംകൂടി


ചൈനയിലെ ഹാങ്‌ചോവിൽ നടക്കുന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ ബഹ്റൈന് വ്യാഴാഴ്ച ഒരു സ്വർണംകൂടി ലഭിച്ചു. വനിതകളുടെ മാരത്തണിൽ  ചൂമ്പ യൂനിസ് ചെബിച്ചി പോളാണ് സ്വർണം  നേടിയത്. 2.26.14 ആണ് ചൂമ്പയുടെ സമയം. ഈയിനത്തിൽ ചൈന രണ്ടാമതെത്തി. പുരുഷൻമാരുടെ ഹാൻഡ് ബാളിൽ ബഹ്റൈൻ ടീം വെള്ളി നേടി. ഫൈനലിൽ ഖത്തറിനോടാണ് ബഹ്റൈൻ പരാജയപ്പെട്ടത്. 

പത്ത് സ്വർണവും രണ്ട്  വെള്ളിയും അഞ്ച് വെങ്കലവുമുൾെപ്പടെ 17 മെഡലുകളാണ്  ബഹ്റൈൻ ഇതുവരെ നേടിയത്.  വിൻഫ്രെഡ് യാവിക്കും കെമി അദികോയക്കും പിന്നാലെ ബിർഹാനു ബാല്യൂ യെമാത്വയും ഇരട്ട സ്വർണം നേടി നാടിന്റെ അഭിമാനമായിരുന്നു.  4 x 400 മീറ്റർ മിക്സഡ് റിലേയിലും രാജ്യം സ്വർണമണിഞ്ഞിരുന്നു. മെഡൽ പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ് ബഹ്റൈൻ.

article-image

gdggdg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed