മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ബഹ്റൈൻ പ്രതിഭാ പുരസ്കാരം നൽകും


എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയും ബഹ്റൈനിലെ മലയാളികളുടെ കൂട്ടായ്മയായ ബഹ്റൈൻ പ്രതിഭയും ചേർന്ന് ബഹ്റൈൻ പ്രതിഭാ പുരസ്കാരം നൽകും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പിജി, പ്രഫഷനൽ എന്നീ പരീക്ഷകളിൽ കഴിഞ്ഞ അധ്യയന വർഷം ഉന്നത വിജയം കരസ്ഥമാക്കിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കാണ് പുരസ്കാരം നൽകുന്നത്. താല്പര്യമുള്ളവർ ബയോഡാറ്റ, മാർക്ക് ലിസ്റ്റിന്റെയും വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ10ന് ലഭിക്കത്തക്കവിധം അപേക്ഷിക്കണം.

അപേക്ഷകൾ അയക്കേണ്ട വിലാസം: സെക്രട്ടറി, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി, കെ. വി സുധീഷ് സ്മാരകം, തൈവിള ലൈൻ, തിരുവനന്തപുരം −695001,ഇമെയിൽ −kvsudheeshsmarakam@gmail.com.കവറിന് പുറത്ത് മുകളിൽ ബഹ്റൈൻ പ്രതിഭ പുരസ്കാരം എന്നെഴുതണം.

article-image

eresef

You might also like

Most Viewed