ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു
ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണം പൊന്നോണം എന്ന പേരിൽ നടന്ന പരിപാടിയിൽ ബഹ്‌റൈൻ കേരളീയ സമാജം വൈസ് പ്രസിഡൻറ് ദേവദാസ് കുന്നത്ത് മുഖ്യാതിഥിയായി. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡൻറ് ഫൈസൽ അനോടിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രഘുനാഥ് സ്വാഗതവും ട്രഷറർ രാമചന്ദ്രൻ പോട്ടൂർ ആശംസയും നേർന്നു.
രക്ഷാധികാരിയും ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗവുമായ രാജേഷ് നമ്പ്യാർ, മറ്റു രക്ഷാധികാരികളായ ഷാനവാസ് പുത്തൻവീട്ടിൽ, പാർവതി ദേവദാസ് , എ.വി ബാലകൃഷ്ണൻ എന്നിവർ ഓണസന്ദേശം നൽകി. പ്രോഗ്രാം കോഡിനേറ്റർ ഷാഹുൽ കാലടി നന്ദി രേഖപ്പെടുത്തി. ഇടപ്പാളയം കുടുംബാംഗങ്ങളുടെ കലാ കായിക പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിന് മാറ്റ് കൂട്ടി. പ്രോഗ്രാം കൺവീനർ പ്രതീഷ് പുത്തൻകോട്, ജോയിന്റ് കൺവീനർ ഗ്രീഷ്മ വിജയൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
jhgg