സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65−മത് പെരുന്നാളും വാര്‍ഷിക കണ്‍വെന്‍ഷനും
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65−മത് പെരുന്നാളും വാര്‍ഷിക കണ്‍വെന്‍ഷനും ഒക്ടോബര്‍ 5 മുതല്‍ 10 വരെയുള്ള തീയതികളില്‍ നടക്കും. മലങ്കര സഭയുടെ യൂ.കെ, യൂറോപ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. ഒക്ടോബര്‍ 5, 8, 9 ദിവസങ്ങളില്‍ വൈകിട്ട് 7.00 മണിയ്ക്ക് സന്ധ്യ നമസ്ക്കാരവും ഗാന ശുശ്രൂഷയും തുടര്‍ന്ന് വചന ശുശ്രൂഷയും നടക്കും. 9 ന് വചന ശുശ്രൂഷയ്ക്ക് ശേഷം പ്രദക്ഷിണവും ശ്ലൈഹിക വാഴ്വും നടക്കും. ഒക്ടോബർ ആറിന് വെള്ളിയാഴ്ച്ച രാവിലെ 7.00 മണിക്ക് പ്രഭാത നമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും നടക്കും. ഒക്ടോബർ ഏഴിന് ശനിയാഴ്ച്ച വൈകിട്ട് 6.15 ന് സന്ധ്യ നമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. പെരുന്നാളിന്റെ പ്രധാന ദിവസമായ ഒക്ടോബര്‍ 10ന് ചൊവ്വാഴ്ച്ച വൈകിട്ട് 6.15 ന് സന്ധ്യ നമസ്ക്കാരവും ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ “വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും” പെരുന്നള്‍ കൊടിയിറക്കും നേര്‍ച്ച വിളമ്പും നടക്കും.
ഇടവകയില്‍ 25 വര്‍ഷം പൂര്‍ത്തിയായവരെ പൊന്നാട നല്‍കി ആദരിക്കുന്ന ചടങ്ങിൽ 10, 12 ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇടവകാംഗങ്ങളുടെ മക്കളെയും, 2022 വര്‍ഷത്തിലെ ആദ്യ ഫലപ്പെരുന്നാളില്‍ വിവിധ കമ്മറ്റികളിലും മേഖലകളിലും കഴിവ് തെളിയിച്ചവരെയും അനുമോദിക്കുമെന്ന് ഇടവക വികാരി റവ. ഫാ സുനില്‍ കുര്യന്‍ ബേബി, സഹ വികാരി റവ. ഫാ. ജേക്കബ് തോമസ്, ട്രസ്റ്റി ജീസണ്‍ ജോര്‍ജ്ജ്, സെക്രട്ടറി ജേക്കബ് പി. മാത്യൂ എന്നിവർ അറിയിച്ചു. പരിപാടികൾക്ക് നേതൃത്വം നൽകാനെത്തിയ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്തായെ വൈദീകരും കത്തീഡ്രല്‍ ഭാരവാഹികളും ഇടവക അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.
dgdrg