ഇപ്പോൾ ഉള്ളത് പ്രവാസികളോട് കരുതലുള്ള സർക്കാർ: മന്ത്രി ചിഞ്ചു റാണി


പ്രവാസികളോട് കരുതലും പ്രവാസം കഴിഞ്ഞ് തിരിച്ച് വരുന്ന പ്രവാസികളെ ചേർത്തുപിടിക്കുന്നതിന് ആവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കി കൊണ്ടിരിക്കുന്ന സർക്കാർ ആണ് കേരളത്തിലുള്ളതെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി അഭിപ്രായപ്പെട്ടു. ബഹ്റൈൻ നവ കേരള സംഘടിപ്പിച്ച ഓണനിലാവ് 2Κ23 പ്രോഗ്രാമിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.  നവ കേരള വൈസ് പ്രസിഡണ്ട് സുനിൽദാസ് ബാല അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എ കെ സുഹൈൽ സ്വാഗതം പറഞ്ഞു. കോർഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭ അംഗവുമായ ഷാജി മൂതല, വനിത കൺവീനർ ആബിദ സുഹൈൽ,  ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം അഡ്വക്കേറ്റ് ബിനു മണ്ണിൽ എന്നിവർ ആശംസകൾ നേർന്നു. ഡോക്ടർ ഷെമിലി പി ജോണിനെ മന്ത്രി ചടങ്ങിൽ ആദരിച്ചു.

വിവിധ കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഇതോടൊപ്പം ഉണ്ടായിരുന്നു. വനിത വിഭാഗം ജോയിന്റ് കൺവീനർ ജിഷ ശ്രീജിത്ത് നന്ദി പറഞ്ഞു.

article-image

sfsf

You might also like

Most Viewed