വിദ്യാരംഭം രജിസ്ട്രേഷൻ ആരംഭിച്ചു
ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ വിദ്യാരംഭം രജിസ്ട്രേഷൻ ആരംഭിച്ചു. വിജയദശമി ദിനമായ ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 5.30ന് ആരംഭിക്കുന്ന വിദ്യാരംഭച്ചടങ്ങിൽ മുൻ ഡി ജി പി യും എഴുത്തുകാരിയുമായ ഡോ.ബി.സന്ധ്യ ഐ.പി.എസ് ആണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാനായി എത്തിച്ചേരുന്നതെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.
മലയാളം പാഠശാലയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാരംഭചടങ്ങുകൾക്ക് രജിസ്ട്രേഷനായി സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്രയുമായി 33369895 അല്ലെങ്കിൽ പാഠശാല കൺവീനർ നന്ദകുമാർ എടപ്പാളുമായി 33508828 എന്നിവരെയാണ് ബന്ധപ്പെടേണ്ടത്.
rtrdstd