സമസ്ത ബഹ്റൈൻ വിഖായ സംഗമം സംഘടിപ്പിച്ചു


എസ്. കെ. എസ്.എസ്.എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ  കേന്ദ്ര മദ്റസ ഓഡിറ്റോറിയത്തിൽ വെച്ചു വിഖായ സംഗമം സംഘടിപ്പിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് സാഹിബ് പതാക ഉയർത്തി സംഗമത്തിന് തുടക്കം  കുറിച്ചു. എസ്കെഎസ്എസ്എഫ് ബഹ്റൈൻ  ആക്ടിംഗ് പ്രസിഡന്റ്  ഉമൈർ  വടകര അധ്യക്ഷത വഹിച്ച യോഗത്തിൽ ഉസ്താദ്  ഹാഫിള് ഷറഫുദ്ദീൻ വിഖായ സന്ദേശവും മൗലീദ്‌ സദസിന് നേതൃത്വവും  നൽകി.   

ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് വിഖായ അംഗങ്ങളുടെ  സല്യൂട്ട് സ്വീകരിച്ചു. സംഘടനയുടെ ആതുര സേവന വിഭാഗമായ സഹചാരി സെൻട്രൽ വഴി നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് ഓർഗനൈസിംഗ് സെകട്ടറി നവാസ് കുണ്ടറ വിശദീകരിച്ചു. സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ, മുസ്തഫ കളത്തിൽ ,ഫാസിൽ  വാഫി തുടങ്ങിയവർ ആശംസകൾ നേർന്നു.  എസ് കെ എസ് എസ് എഫ്  ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും ട്രഷറർ സജീർ പന്തക്കൽ നന്ദിയും പറഞ്ഞു.

article-image

ാീൂ്ി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed