അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്താനാർബുദ ബോധവത്കരണ പരിപാടികൾ ആരംഭിച്ചു


ബഹ്റൈനിലെ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്താനാർബുദ ബോധവത്കരണ പരിപാടികൾ ആരംഭിച്ചു. മെഗാമാർട്ട്, യൂണിലീവർ തുടങ്ങിയവരുടെ സഹകരണത്തോടെ ആരംഭിച്ച പരിപാടി സാറിലെ മാക്രോ മാർട്ടിൽ വെച്ചാണ് നടന്നത്. ഇത് പ്രകാരം മെഗാമാർട്ടിന്റെയും മാക്രോമാർട്ടിന്റെയും ശാഖകളിൽ നിന്ന് യൂണിലീവർ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് മൂന്ന് ദിനാർ മൂല്യമുള്ള സൗജന്യ സ്താനാർബുദ പരിശോധന കൂപ്പൺ നൽകും. രണ്ടായിരം കൂപ്പണുകളാണ് ഇങ്ങിനെ നൽകുന്നത്. ഗൈനക്കോളജി, ജനറൽ സർജൻ, ജനറൽ ഫിസിഷ്യൻ കൺസൽട്ടേഷൻ, മാമോഗ്രാം തുടങ്ങിയ പരിശോധനകൾക്ക് സ്ത്രീകൾക് ഈ കൂപ്പൺ ഉപയോഗിക്കാം.

യൂണിലിവറിന്റെ മോഡേർൺ ട്രേഡ് തലവൻ മുഹമ്മദ് മെസ്താരിഹി, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സിഇഒ ഡോ ശരത്ത് ചന്ദ്രൻ, മെഗാമാർട്ട്, മാക്രോമാർട്ട് ജനറൽ മാനേജർ അനിൽ നവാനി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. സ്താനാർബുദ ബോധവത്കരണ പരിപാടികളുടെ ഭാഗമായി മാമോഗ്രാം, അൾട്രാ സൗണ്ട് പരിശോധനകൾക്ക് അമ്പത് ശതമാനം ഇളവും അൽ ഹിലാൽ ഈ മാസം നൽകുന്നുണ്ട്. 

article-image

asdfsdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed