‘എന്റെ ടീച്ചർ’; പ്രബന്ധരചന മത്സര വിജയികളെ പ്രഖ്യാപിച്ചു
അധ്യാപകദിനത്തിൽ ടീൻസ് ഇന്ത്യ ബഹ്റൈൻ വിദ്യാർഥികൾക്കുവേണ്ടി നടത്തിയ പ്രബന്ധരചന മത്സരം കുട്ടികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ‘എന്റെ ടീച്ചർ’ വിഷയത്തിൽ നടത്തിയ പ്രബന്ധരചന മത്സരത്തിൽ നിരവധി വിദ്യാർഥികളാണ് പങ്കെടുത്തത്. അധ്യാപകരുമായി കുട്ടികൾക്കുള്ള ആത്മബന്ധമാണ് തങ്ങളുടെ രചനയിലൂടെ അവർ പ്രകടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.
മത്സരത്തിൽ ഫാത്തിമ ഹനാൻ ഒന്നാം സ്ഥാനവും ഹിന ഫാത്തിമ രണ്ടാം സ്ഥാനവും സഫ്ന സുനിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ ടീൻസ് ഇന്ത്യ കൺവീനർ മുഹമ്മദ് ഷാജി, പരിപാടിയുടെ കൺവീനർ റഷീദ സുബൈർ എന്നിവർ അഭിനന്ദിച്ചു.
േ്ിേം്ി