ബിഎംബിഎഫ് ഹെൽപ്പ് & ഡ്രിംങ്ക് പദ്ധതിയുടെ സമാപന പരിപാടി സെപ്തംബർ 29ന്
ബഹ്റൈനിൽ കഴിഞ്ഞ ഒമ്പത് വർഷമായി വേനൽകാലങ്ങളിൽ തൊഴിലാളികൾക്ക് അവരുടെ ജോലിയിടത്തിൽ നൽകിവരുന്ന ബിഎംബിഎഫ് ഹെൽപ്പ് & ഡ്രിംങ്ക് പദ്ധതിയുടെ ഈ വർഷത്തെ സമാപന പരിപാടി സെപ്തംബർ 29ന് വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ടൂബ്ലിയിലെ സിബാർക്കോ വർക്ക് സൈറ്റിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ബഹ്റൈന്റെ പാർലിമെന്റിന്റെ രണ്ടാം ഉപാദ്ധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത സമാപന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടറേറ്റ് ഇൻഫർമേഷൻ & ഫോളോ അപ് മേധാവി യാഖൂബ് ലോറിയും പങ്കെടുക്കും.
െംമെമ