നാഷനാലിറ്റി, പാസ്പോർട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സ് അതോറിറ്റി എൽ.എം.ആർ.എയുമായി സഹകരിച്ച് പരിശോധന നടത്തി
വിദേശ തൊഴിലാളികൾ രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നാഷനാലിറ്റി, പാസ്പോർട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സ് അതോറിറ്റി എൽ.എം.ആർ.എയുമായി സഹകരിച്ച് പരിശോധന നടത്തി.
നിയമം ലംഘിച്ച ഏതാനും പേർ പരിശോധനയിൽ പിടിയിലായിട്ടുണ്ട്. സർക്കാർ നടത്തുന്ന ഇത്തരം ശ്രമങ്ങൾക്ക് സിവിൽ സമൂഹത്തിന്‍റെ പിന്തുണ അനിവാര്യമാണെന്നും അതിനാൽ നിയമ ലംഘനം ശ്രദ്ധയിൽപെട്ടാൽ 17077077 എന്ന നമ്പരിൽ വിളിച്ചോ info@npr.gov.bh എന്ന ഇ−മെയിൽ വഴിയോ അറിയിക്കാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
്േിോോി