ബഹ്റൈനിലെ ടൂറിസം മേഖലകളിൽ ജനങ്ങളുടെ അടിസ്ഥാന ജീവിതസൗകര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വികസനപ്രവർത്തനങ്ങൾ നടത്തും


വിട്ടുവീഴ്ചയുടെയും സഹിഷ്ണുതയുടെയും മാനവികതയുടെയും ഉജ്ജ്വല മാതൃകയാണ് പ്രവാചകനായ മുഹമ്മദ് നബി മാനവ സമൂഹത്തിന് കാഴ്ചവെച്ചിട്ടുള്ളതെന്നും സമാധാനപൂർണമായ ജീവിതത്തിന് ആ സന്ദേശം ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ സമൂഹത്തിന് കഴിയട്ടെയെന്നും ബഹ്റൈൻ മന്ത്രിസഭായോഗം നബിദിനത്തോടനുബന്ധിച്ച് ആശംസിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ വെച്ചാണ് കാബിനറ്റ് യോഗം ചേർന്നത്.

ബഹ്റൈനിലെ ടൂറിസം മേഖലയുടെ ഉണർവിനായി പ്രവർത്തിക്കുന്ന മുഴുവനാളുകൾക്കും കാബിനറ്റ് നന്ദി രേഖപ്പെടുത്തി. ഈ മേഖലകളിൽ ജനങ്ങളുടെ അടിസ്ഥാന ജീവിതസൗകര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വികസനപ്രവർത്തനങ്ങൾ നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. 2023 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ സിജില്ലാത്, തവാസുൽ, ബിനായാത് തുടങ്ങിയ സർക്കാർ ഏജൻസികളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. വിവിധ മന്ത്രിമാരുടെ വിദേശരാജ്യ സന്ദർശനവും വ്യത്യസ്ത പരിപാടികളിലെ പങ്കാളിത്തവും റിപ്പോർട്ടായും യോഗത്തിൽ അവതരിപ്പിച്ചു. 

article-image

ോേ്ിേ്ി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed