മദ്ഹു റസൂൽ പ്രഭാഷണവും മീലാദ് സംഗമവും


'തിരു നബി (സ) യുടെ സ്നേഹ ലോകം ' എന്ന ശീർഷകത്തിൽ ഐ സി എഫ് ഇന്റർനാഷണൽ കൌൺസിൽ നടത്തി വരുന്ന മീലാദ് കാമ്പയിൻ '23 ന്റ ഭാഗമായി ഇസാടൗൺ ഐസിഎഫ് ന്റ നേതൃത്വത്തിൽ മീലാദ് സംഗമവും മദ്ഹു ർറസൂൽ പ്രഭാഷണവും സംഘടിപ്പിക്കുന്നു. സപ്തംബർ 28ന് വ്യാഴാഴ്ച രാത്രി 8.30ന് ജിദാലി ടൗൺ ജുമാമസ്ജിദിൽ നടക്കുന്ന സംഗമത്തിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഷാഫി സഖാഫി ഉസ്താദ് മുണ്ടബ്ര മദ്ഹു റസൂൽ പ്രഭാഷണത്തിന് നേതൃത്വം നൽകും. അറബി പണ്ഡിതർ, ഐസിഎഫ് നാഷണൽ സെൻട്രൽ നേതാക്കൾ, പ്രവാസ ലോകത്തെ ബഹു മുഖ പ്രവർത്തകർ പരിപാടിയിൽ സംബന്ധിക്കും.

തുടർ ദിവസങ്ങളിൽ യൂണിറ്റ് മീലാദ് സംഗമങ്ങൾ, സഹോദര സമുദായ സുഹൃത്തുക്കൾക്കായുള്ള സ്നേഹ വിരുന്ന്, കുട്ടികൾ, കുടുംബിനികൾ തുടങ്ങി സമൂഹത്തിന്റ വിവിധ തുറകളിലുള്ള ആളുകൾക്കായുള്ള പരിപാടികൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

astfsd

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed