ഗുരുദേവ സോഷ്യൽ സൊസൈറ്റി ശ്രീനാരായണഗുരു മഹാസമാധി ദിനം ആചരിച്ചു


സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ശ്രീനാരായണ ഗുരുവിന്റെ 96 മത് മഹാസമാധി ദിനം സൊസൈറ്റിയുടെ ഹാളിൽ”ഗുരു പൗർണമി” എന്ന പേരിൽ ആചരിച്ചു. പ്രമുഖ വാഗ്മിയും, അധ്യാപകനും, പ്രഭാഷകനുമായ ബിജു പുളിക്കലേടത്തിന്റെ നേതൃത്വത്തിൽ മൂന്നുദിവസം  നീണ്ടു നിന്ന പ്രഭാഷണ പരമ്പരയാണ് ഇതോടനുബന്ധിച്ച് നടന്നത്. നിരവധി ഗുരുഭക്തർ പങ്കെടുത്ത സമാപന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ്  കൂറുമുള്ളിൽ വിശിഷ്ട അതിഥിയെ  പൊന്നാട അണിയിച്ച് ആദരിച്ചു. 

സൊസൈറ്റി ജനറൽ സെക്രട്ടറി  ബിനുരാജ് ഉപഹാരം നൽകി. വൈസ് ചെയർമാൻ  സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി. 

article-image

cxgxg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed