കണക്റ്റിംഗ് പീപ്പിൾ ടാക്ക് ഷോ സംഘടിപ്പിച്ച് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ


നിയമ സംബന്ധമായ വിഷയങ്ങളിൽ  ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രവാസികൾക്ക് സൗജന്യ നിയമസഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ‘കണക്റ്റിംഗ് പീപ്പിൾ’ എന്ന പരിപാടിയുടെ  രണ്ടാം ഭാഗം ഉമൽ ഹസം കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ നടന്നു. പിഎൽസി ബഹ്റൈൻ പ്രസിഡന്റ് സുധീർ തിരുനിലത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ പിഎൽസി ഗ്ലോബൽ പ്രസിഡന്റ് ജോസ് എബ്രഹാം ഓൺലൈനിൽ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയും  ബഹ്റൈൻ പാർലമെന്റ് അംഗം ഡോ ഹസ്സൻ ഈദ് ബുഖാമാസ് , തൊഴിൽ മന്ത്രാലയം പ്രതിനിധി ഹുസ്സൈൻ അൽ ഹുസൈനി എന്നിവർ വിശിഷ്ടാതിഥികളും  ആയിരുന്നു.  തൊഴിൽ സംബന്ധമായി നടന്ന ടോക്ക് ഷോയിൽ അഡ്വക്കേറ്റ് വഫ അൽ അൻസാരി, അഡ്വക്കേറ്റ് മാധവൻ കല്ലത്ത് , അഡ്വക്കേറ്റ് മുഹമ്മദ് മക്ലൂക്ക് എന്നിവർ പങ്കെടുത്തു. ശ്രീലങ്കൻ അംബാസിഡർ വിജെരത്നേ മെൻഡിസ്  , നേപ്പാൾ എംബസി, ബംഗ്ലാദേശി എംബസി എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർ , മറ്റു സംഘടനാ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കിംസ് ഹെൽത്തിലെ ഇന്റെർണൽ മെഡിസിൻ ഡോക്ടർ ഹാജിറ ബീഗം ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചുള്ള പ്രഭാഷണം നടത്തി. ചടങ്ങിനോടനുബന്ധിച്ച്  973 ലോഞ്ചിന്റെയും കിംസ് ഹെൽത്തിന്റെയും സംയുക്ത സംരഭമായ കെയർ ഫോർ ഹെർ ഹെൽത്ത് കാർഡിന്റെ ഔപചാരികമായ ഉൽഘാടനം കിംസ്ഹെൽത്ത് ജിസിസി യൂണിറ്റുകളുടെ ഓപ്പറേഷൻസ് ആൻഡ് പ്രോജെക്ടസ്  വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജേക്കബ് തോമസ്  നിർവഹിച്ചു. ഓരോമാസവും അർഹരായ10 വനിതകൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.  പിഎൽസി ജനറൽ സെക്രെട്ടറി സുഷ്മ ഗുപ്ത നന്ദി പറഞ്ഞു.

article-image

adwad

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed