പിസിഡബ്ല്യുഎഫ് ബഹ്റൈൻ കമ്മിറ്റി പൊന്നോണം'23 സംഘടിപ്പിച്ചു


മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹറൈൻ കമ്മിറ്റിയുടെ ആർട്സ് വിഭാഗം വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഓണസദ്യ, കുടുംബസംഗമം, കലാ കായിക മത്സരങ്ങൾ തുടങ്ങിയവയായിരുന്ന പ്രധാന പരിപാടികൾ. ആർട്സ് കൺവീനർ നസീർ കാഞ്ഞിരമുക്ക് അദ്ധ്യക്ഷത വഹിച്ച പരിപാടി പിസിഡബ്ല്യുഎഫ് പ്രസിഡണ്ട് മുഹമ്മദ് മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായ ബാലൻ കണ്ടനകം, സദാനന്ദൻ കണ്ണത്ത്, ഫസൽ പി കടവ് എന്നിവർ ആശംസകൾ നേർന്നു.

ഇന്ത്യയുടെ സ്വതന്ത്ര ദിനത്തോടനുബന്ധിച്ചു നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായ 11 പേരിൽ നിന്നും നറുക്കെടുപ്പിലൂടെ സുരേഷ് ചരൽപറമ്പിൽ ഒന്നാം സ്ഥാനവും, ഹൈറുന്നിസ റസാക്ക് രണ്ടാം സ്ഥാനവും അർഷാദ് റാസി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ക്വിസ് മാസ്റ്റർ ഷബീറലി കക്കോവിനെയും മികച്ച ഫോട്ടോഗ്രാഫർ ആയ സെയ്തലവി ഏവിയെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. ഹസൻ വിഎം മുഹമ്മദ് പ്രോഗ്രാം കോ-ഓർഡിനേറ്ററായ പരിപാടിയിൽ സെക്രട്ടറി ജഷീർ മാറോളിയിൽ സ്വാഗതവും മധു എടപ്പാൾ നന്ദിയും പറഞ്ഞു.

article-image

ghghfhfgtfgh

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed