വനിത സംരഭകരെ ‘വോയ്‌സ് ഓഫ് ആലപ്പി’ ആദരിക്കുന്നു


മനാമ: ബഹ്‌റൈനിൽ മികച്ച നേട്ടം കൈവരിച്ച വനിത സംരംഭകരെ ‘വോയ്‌സ് ഓഫ് ആലപ്പി’ ആദരിക്കുന്നു. ബഹ്‌റൈനിൽ സംരംഭകരായി പ്രവർത്തിക്കുന്ന ഏതൊരു വനിതക്കും ‘വുമൺ ഓഫ് എക്സലൻസ് 2023’ അവാർഡിനായി അപേക്ഷിക്കാം. ഡോ. പി.വി. ചെറിയാൻ, ജഗദീഷ് ശിവൻ എന്നിവർ കൺവീനർമാരായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് അവാർഡിനായുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്. അവാർഡിനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വനിത സംരംഭകർ കഴിഞ്ഞക്കാല പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ voiceofalleppey.bh@gmail.com എന്ന മെയിൽ ഐ.ഡിയിലേക്കാണ് അയക്കേണ്ടത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ഒക്ടോബർ 8 ആണെന്ന് ഭാരവാഹികൾ അറിയിച്ചു.

 

അവാർഡ് ജേതാക്കളെ ഒക്ടോബർ 13 ന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന പൊതുചടങ്ങിൽവെച്ച് ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക് 3319 3710 അല്ലെങ്കിൽ 3385 6330 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

adsadsadsadsadsa

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed