പ്രതിഭ മുഹറഖ് രണ്ടാം മേഖല സമ്മേളനം : സ്വാഗത സംഘം നിലവിൽ വന്നു.


മനാമ: ബഹ്റൈൻ പ്രതിഭയുടെ ഇരുപത്തി ഒമ്പതാം കേന്ദ്രസമ്മേളനത്തിന്റെ മുന്നോടിയായി 2023 ഒക്ടോബർ 20 ന് പി.ടി. സുരേഷ് നഗറിൽ വെച്ച് നടക്കുന്ന പ്രതിഭ മുഹറഖ് രണ്ടാം മേഖല സമ്മേളനം വിജയിപ്പിക്കാൻ വേണ്ടി 51 അംഗ സ്വാഗത സംഘം നിലവിൽ വന്നു. സമീഹിയയിലുള്ള പ്രതിഭ ഓഫീസിൽ വെച്ച് നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ മേഖല സെക്രട്ടറി എൻ.കെ. അശോകൻ സ്വാഗതം പറഞ്ഞു. മേഖല വൈസ് പ്രസിഡണ്ട് ഷിജു അദ്ധ്യക്ഷനായിരുന്നു.

പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രതിഭ മുഖ്യ രക്ഷാധികാരി ഇൻ ചാർജ് ഷെറീഫ് കോഴിക്കോട് , രക്ഷാധികാരി സമിതി അംഗങ്ങളായ എ.വി. അശോകൻ , റാം ഒഞ്ചിയം എന്നിവർ ആശംസകൾ നേർന്നു. സുരേഷ് അത്താണിക്കലാണ് സ്വാഗതസംഘത്തിന്റെ ജനറൽ കൺവീനർ. ഇതോടനുബന്ധിച്ച് നടക്കുന്ന കുട്ടികളുടെ കായിക മത്സരത്തിന്റെ കൺവീനറായി ബിനു കരുണാകരനെ ചുമതലപ്പെടുത്തി. ജോയൻറ് കൺവീനർ അനിൽ സി.കെ. സമ്മേളന പോസ്റ്റർ ജനറൽ സിക്രട്ടറി പ്രദീപ് പതേരിക്ക് നൽകി പ്രകാശനം ചെയ്തു.

article-image

SDFFDFDDFSDFS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed