വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്‍റെ 2023−2025 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു


വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്‍റെ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം  നടന്നു. പ്രൊവിന്‍സ്‌ പ്രസിഡന്റ് എബ്രഹാം സാമുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ഹരീഷ് നായര്‍ സ്വാഗതം പറഞ്ഞു. യോഗത്തിൽ 2023−2025  വര്‍ഷത്തേക്കുള്ള ഭരണസമിതിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. കെ.ജി. ദേവരാജ് (ചെയർമാൻ), എബ്രഹാം സാമുവല്‍ (പ്രസിഡണ്ട്), അമല്‍ദേവ് ഒ.കെ (ജനറൽ സെക്രട്ടറി), ഹരീഷ് നായര്‍ (ട്രഷറർ), ഡോ. സുരഭില പട്ടാളി, നസീര്‍ എ.എം, വിനോദ് നാരായണൻ (വൈസ് ചെയര്‍മാൻമാർ), ഡോ. ഡെസ്മണ്ട് ഗോമസ്, തോമസ്‌ വൈദ്യന്‍, ഉഷ സുരേഷ് (വൈസ്  പ്രസിഡണ്ടുമാർ), സാമ്രാജ് ആര്‍. നായര്‍ (അസോസിയേഷൻ സെക്രട്ടറി), ജിജോ ബേബി, അബ്ദുള്ള ബെല്ലിപ്പാടി, സുജിത് കൊട്ടാലാ (മെംബര്‍മാർ), ഷെജിന്‍ സുജിത്,  മിനി പ്രമിലാസ്, അനു അല്ലന്‍ (വിമന്‍സ് ഫോറം ഭാരവാഹികൾ ), ഡോ. റിസ്‍വാന്‍ നസീര്‍, ഡോ. പ്രിന്‍സ് പാപ്പച്ചൻ, ഡോ. എലിസബത്ത്‌ ബേബി (മെഡിക്കല്‍ ഫോറം ഭാരവാഹികൾ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

രാധാകൃഷ്ണന്‍ തെരുവത്ത്, ജയിംസ് ജോണ്‍, ഗ്ലോബല്‍ എജുക്കേഷന്‍ ഫോറം ജനറല്‍ സെക്രട്ടറി ഡോ. ഷെമിലി പി. ജോണ്‍, മുൻ വൈസ് ചെയർപേഴ്സൻ നിര്‍മല ജോസഫ്‌, ഡോ. ജിതേഷ് സി. എന്നിവര്‍ സംസാരിച്ചു.

article-image

xfgfcx

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed