ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2023ന് തുടക്കമായി


ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2023 ഈസാ ടൗണിലെ  ജഷൻമാൾ  ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. മുഖ്യാതിഥി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ ഫെസ്റ്റിവൽ ആരംഭ പ്രഖ്യാപനം  നടത്തി.  ഓഡിറ്റോറിയത്തിലെ പുതിയ എൽഇഡി സ്റ്റേജ് സ്‌ക്രീൻ ഡിസ്‌പ്ലേ  അദ്ദേഹം സ്‌കൂളിന് സമർപ്പിച്ചു. സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, പ്രേമലത എൻ എസ്, രാജേഷ് എം എൻ, അജയകൃഷ്ണൻ വി, മുഹമ്മദ് നയസ് ഉല്ല , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഐ സി ആർ എഫ്  മുൻ ചെയർമാൻ അരുൾ ദാസിനെയും, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സ്‌കൂൾ ടോപ്പറായ  അഞ്ജലി ഷമീറിനെയും പൊന്നാടയണിയിച്ച് ആദരിച്ചു.

article-image

ിുമിു

article-image

്േിു

article-image

മലമനല

article-image

നാടോടിനൃത്തവും  സംഘഗാനവും മൈമും ഉദ്ഘാടനചടങ്ങിൽ അരങ്ങേറി. യുവജനോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാർത്ഥികൾക്ക്  കലാശ്രീ, കലാരത്‌ന പുരസ്‌കാരങ്ങൾ   സമ്മാനിക്കും . 120 ഇനങ്ങളിലായി 5000−ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ  യൂത്ത് ഫെസ്റ്റ് ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. സെപ്തംബർ 23,24,25,26 തീയതികളിൽ സ്റ്റേജ് പരിപാടികൾ തുടരുകയും ഗ്രാൻഡ് ഫിനാലെ പിന്നീട് നടക്കുകയും ചെയ്യും. 

article-image

്ീപ്പ

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed