ഗൾഫ് ട്വന്‍റി 20 ഇന്‍റർനാഷനൽ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ നാലാം മത്സരത്തിൽ ബഹ്റൈന് വിജയം
ഗൾഫ് ട്വന്‍റി 20 ഇന്‍റർനാഷനൽ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ നാലാം മത്സരത്തിൽ ബഹ്റൈൻ വിജയം നേടി. ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഒരു റൺസിനാണ് ബഹ്റൈൻ ഒമാനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഒമാൻ ബഹ്റൈനെ ഏഴ് വിക്കറ്റിന് 123 എന്ന സ്കോറിന് പുറത്താക്കി.
എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നാല് പോയന്റുമായി ആറ് ടീമുകളുടെ പട്ടികയിൽ ബഹ്‌റൈൻ ഇപ്പോൾ നാലാമതാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട ബഹ്‌റൈൻ കഴിഞ്ഞ മത്സരത്തിൽ വിജയിച്ചിരുന്നു. ബഹ്റൈന്റെ അവസാന മത്സരം നാളെ യുഎഇയോടാണ്.
ം്ിും