സർട്ടിഫിക്കറ്റുകൾക്ക് ബഹ്റൈനിൽ അംഗീകാരമില്ല; അദ്ധ്യാപകജോലി ചെയ്യുന്നർ ആശങ്കയിൽ
ബിരുദവും, ബിഎഡ് കോഴ്സും പൂർത്തിയാക്കിയ പല അധ്യാപകരുടെയും സർട്ടിഫിക്കറ്റുകൾക്ക് ബഹ്റൈനിൽ അംഗീകാരം ലഭിക്കാത്തത് അദ്ധ്യാപകജോലി ചെയ്യുന്നവരിൽ ആശങ്ക സൃഷ്ടിക്കുന്നു. ബഹ്റൈനിലെ സ്കൂളുകളിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ ജോലി ചെയ്തു വരുന്ന അദ്ധ്യാപകരുടെ സെർട്ടിഫിക്കേറ്റുകൾക്ക് പോലും അംഗീകാരം ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ക്വാഡ്രാ ബെ എന്ന രാജ്യാന്തര ഏജൻസിയാണ് നിലവിൽ ബഹ്റൈൻ മന്ത്രാലയത്തിന് വേണ്ടി സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്.
സ്വന്തം ചെലവിൽ ക്വാഡ്രാബെയിൽ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത ശേഷം അതിന്റെ ഫലം സ്കൂളുകൾ ഉറപ്പാക്കണമെന്ന നിർദ്ദേശം രാജ്യത്തെ എല്ലാ സ്കൂളുകളും നടപ്പിലാക്കാൻ തുടങ്ങിയതോടെയാണ് പല അധ്യാപകരും ത്രിശങ്കുവിലായിരിക്കുന്നത്. നിരവധി പേരുടെ സെർട്ടിഫിക്കേറ്റുകളാണ് അംഗീകാരം ലഭിക്കാതെ പോയിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നൽകി ജോലി നേടിയെന്നാരോപിച്ച് ചില അധ്യാപകരെ സമീപദിവസങ്ങളിൽ ഇവിടെ അറസ്റ്റ് ചെയ്ത സാഹചര്യവുമുണ്ടായിട്ടുണ്ട്.
esafs