ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ‘തരംഗ് 2023’ന്റെ സ്റ്റേജ് മത്സരങ്ങൾ ഇന്ന് മുതൽ
ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ‘തരംഗ് 2023’ന്റെ സ്റ്റേജ് മത്സരങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. ഇസ ടൗൺ കാമ്പസിൽ നടക്കുന്ന ഉദ്ഘാടന പരിപാടിക്ക് ശേഷം വിദ്യാർഥികളുടെ നാടോടിനൃത്തം, സംഘഗാനം, മൈം മത്സരങ്ങൾ എന്നിവ അരങ്ങേറും. 120 ഇനങ്ങളിലായി 4000ത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. സെപ്റ്റംബർ 23,24,25,26 തീയതികളിൽ തുടരുന്ന സ്റ്റേജ് പരിപാടികളുടെ ഗ്രാൻഡ് ഫിനാലേ പിന്നീട് നടക്കും.
കലാശ്രീ, കലാപ്രതിഭ അവാർഡുകളും ഹൗസ് ചാമ്പ്യൻ അവാർഡുകളും ഗ്രാൻഡ് ഫിനാലേയിൽ സമ്മാനിക്കും. വിദ്യാർഥികളെ വിവിധ ഹൗസുകളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുന്നത്. 800ഓളം ട്രോഫികളാണ് യുവജനോത്സവ പ്രതിഭകളെ കാത്തിരിക്കുന്നത്.
ോേി്േെ