പാസ്പോർട്ടില്ലാതെ യാത്രചെയ്യാൻ സംവിധാനവുമായി ദുബായ്
അത്യന്താധുനിക സംവിധാനങ്ങളുമായി ഞെട്ടിച്ച് ദുബായ് വീണ്ടും. പാസ്പോർട്ടില്ലാതെ യാത്രചെയ്യാൻ സൗകര്യമൊരുക്കിയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം ഇപ്രാവശ്യം ശ്രദ്ധേയമാകുന്നത്. ടെർമിനൽ മൂന്ന് ഉപയോഗിക്കുന്ന എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്കാണ് ആദ്യഘട്ടത്തിൽ സൗകര്യം ലഭ്യമാവുക. വർഷാവസാനത്തോടെ സ്മാർട്ട് ഗേറ്റ് സംവിധാനം വഴി ഇത് നടപ്പാക്കാനാണ് തീരുമാനം. പാസ്പോർട്ടിന് പകരം ബയോമെട്രിക്‌സും ഫേസ് റെകഗ്‌നിഷനും മാനദണ്ഡമാക്കിയാണ് പുതിയ സംവിധാനം നടപ്പാക്കുക. തിരിച്ചറിയൽ രേഖയായി യാത്രക്കാരുടെ മുഖവും വിരലടയാളവും ഉപയോഗിക്കും. നവംബറിൽ ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ−3ൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിന്‍ സുറൂർ പറഞ്ഞു.
സുഗമവും തടസമില്ലാത്തതുമായ യാത്രയ്ക്കായി ഇലക്ട്രോണിക് ഗേറ്റുകൾക്ക് പകരം സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കും. യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ ലഭ്യമാണെന്നതിനാൽ, അവർ വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് തന്നെ അവരുടെ പ്രൊഫൈലിങ് നടത്താനാകും. യാത്ര കൂടുതൽ സുഗമമാക്കാന്‍ ബിഗ് ഡാറ്റയെ ഉപയോഗപ്പെടുത്തും. യാത്രക്കാരുടെ പൂർണ വിവരങ്ങൾ കൈമാറാന്‍ വിവിധ എയർപോർട്ടുകൾ തയ്യാറായാൽ ഭാവിയിൽ എമിഗ്രേഷന്‍ ഉൾപ്പടെയുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാന്‍ സാധിക്കും. മദീനത് ജുമൈറയിൽ തുറമുഖങ്ങളുടെ ഭാവി നയങ്ങൾ രൂപപ്പെടുത്താനുള്ള രണ്ട് ദിവസത്തെ ആഗോള സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
zxcfxz