ഗ്ലോബൽ എൻആർഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
ഗ്ലോബൽ എൻആർഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മനാമ കെ സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന നടന്ന പരിപാടിയിൽ ജാബിർ തിക്കോടി അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യപ്രവർത്തകൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജീവ കാരുണ്യ പ്രവർത്തകർക്കുള്ള സേവാ പുരസ്കാരം മനോജ് വടകര, സയ്ദ് ഹനീഫ് എന്നിവർക്ക് സമ്മാനിച്ചു.
മഹ്ബൂബ് കാട്ടില പിടിക, അഷ്റഫ് കൊറ്റാടത്ത്, മിനിമോൾ കോതമംഗലം, ഹനീഫ മാഹി, പ്രമോദ് പരവൂർ, നിഷ ഗ്ലാഡ്സ്റ്റൺ, സലീന റാഫി, ഉസ്മാൻ ടിപ് ടോപ്, രഞ്ജിത് കൂത്തുപറമ്പ്, രാജീവൻ തുറയൂർ, ശിഹാബ് അലി താന, ഷക്കീല മുഹമ്മദലി ആലുവ, ഷൈലേഷ് കാക്കുനി, ജിതേഷ് ശ്രീരാഗ് തിക്കോടി, ഹരീഷ് തുറയൂർ, റാഫി പരവൂർ, ഹാഷിം വാടാനപള്ളി എന്നിവർക്കും മൊമെന്റോകൾ നൽകി. ഗ്ലാഡ്സ്റ്റൺ റിക്കി സ്വാഗതവും നരേന്ദ്രൻ ബാറ്റ് നന്ദിയും രേഖപ്പെടുത്തി. അംഗങ്ങൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
dhg