ന്യൂ മില്ലേനിയം സ്‌കൂളിന് വിദ്യാഭ്യാസ, പരിശീലന ക്വാളിറ്റി അതോറിറ്റിയുടെ ഔട്ട് സ്റ്റാൻഡിങ് പദവി; ജീവനക്കാരെ ആദരിച്ചു
ബഹ്റൈനിലെ ന്യൂ മില്ലേനിയം സ്‌കൂളിന് വിദ്യാഭ്യാസ, പരിശീലന ക്വാളിറ്റി അതോറിറ്റിയുടെ ഔട്ട് സ്റ്റാൻഡിങ് പദവി ലഭിച്ചതുമായി ബന്ധപ്പെട്ട് ജീവനക്കാരെ ആദരിച്ചു. റാമി ഗ്രാൻഡ് ഹോട്ടലിൽ വെച്ച് സ്‌കൂൾ മാനേജിങ് കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്കൂൾ ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീത പിള്ള, പ്രിൻസിപ്പൽ അരുൺ കുമാർ ശർമ, മാനേജ്മെന്റ് അംഗങ്ങൾ, പ്രധാനാധ്യാപികമാർ, അധ്യാപക−അനധ്യാപക ജീവനക്കാർ എന്നിവർ പങ്കെടുത്തു. ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീത പിള്ളയും ചേർന്ന് സ്റ്റാഫ് അംഗങ്ങൾക്ക് പ്രശംസാപത്രവും മെമന്റോയും സ്വർണനാണയവും നൽകി ആദരിച്ചു.
2004 മുതൽ 2023 വരെയുള്ള സ്കൂളിന്റെ വളർച്ചയും പരിണാമവും കാണിക്കുന്ന പവർ പോയന്റ് പ്രസന്റേഷനും നടന്നു.
gfhcfgh