ജി.സി.സി−യു.എസ് വിദേശകാര്യ മന്ത്രിതല സംയുക്ത സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി
ജി.സി.സി−യു.എസ് വിദേശകാര്യ മന്ത്രിതല സംയുക്ത സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയാണ് ബഹ്റൈനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത്. ന്യൂയോർക്കിൽ ചേർന്ന യോഗത്തിൽ വിവിധ ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നുള്ള മന്ത്രിമാരും സംബന്ധിച്ചു. യു.എൻ 78ാമത് ജനറൽ അസംബ്ലി യോഗത്തിന്‍റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്.
നിലവിലെ മന്ത്രിതല സമിതി തലവനും ഒമാൻ വിദേശകാര്യ മന്ത്രിയുമായ ബദ്ർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയുടെയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദ്യവിയും സംബന്ധിച്ചു.
cxvxv