പാലക്കാട് പ്രവാസി അസോസിയേഷൻ ‘പൊന്നോണം 2023’ ആഘോഷിച്ചു


ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കുടുംബകൂട്ടായ്‌മയായ പാലക്കാട് പ്രവാസി അസോസിയേഷൻ ‘പൊന്നോണം 2023’ എന്ന പേരിൽ ഓണാഘോഷം നടത്തി. പാലക്കാട് പാർലമെന്റ് അംഗം വി.കെ. ശ്രീകണ്ഠൻ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ പമ്പാവാസൻ നായർ വിശിഷ്ടാതിഥിയായിരുന്നു. ഗോപിനാഥൻ മേനോൻ, ഫ്രാൻസിസ് കൈതാരത്ത് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. പാലക്കാട്ടുനിന്നു വന്ന പാചകവിദഗ്ധൻ കരിമ്പുഴ മണിനായർ ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും ഓണാഘോഷത്തിന്റെ പ്രത്യേകതയായിരുന്നു. അസോസിയേഷൻ അംഗങ്ങൾ ഓണപ്പാട്ടുകൾ, തിരുവാതിരക്കളി, നാടൻപാട്ട് സംഘം ‘സഹൃദയ’ അവതരിപ്പിച്ച നാടൻപാട്ട് തുടങ്ങിയവയും അരങ്ങേറി.

 

ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സും കരസ്ഥമാക്കിയ ദിവ്യ ദീപക് മേനോനെ ചടങ്ങിൽ ആദരിച്ചു. ജനറൽ കൺവീനർ ഹാരിസ് ഇസ്മായിൽ സ്വാഗതം പറഞ്ഞു. വാണി ശ്രീധറും റംസീന ഫിറോസും അവതാരകരായിരുന്നു. ജനറൽ കൺവീനർ ഹാരിസ് ഇസ്മായിൽ സ്വാഗതം പറഞ്ഞ പരിപാടിയ്ക്ക് രക്ഷാധികാരികളായ ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ എന്നിവർ നേതൃത്വം നൽകി.

article-image

dfgfgddfgdfgdfggfd

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed