ബഹ്റൈൻ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം വിജയകരമെന്ന് മന്ത്രിസഭ


കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുടെ അമേരിക്കൻ സന്ദർശനം വിജയകരമായിരുന്നുവെന്ന് ബഹ്റൈൻ മന്ത്രിസഭ യോഗം വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളിലുള്ള സഹകരണക്കരാറുകളിൽ ഒപ്പുവെക്കുന്നതിനും സന്ദർശനം വഴി സാധിച്ചുവെന്നും അഭിപ്രായപ്പെട്ട യോഗം സന്ദർശനത്തെ സംബന്ധിച്ച വിശദ റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചു. മൊറാക്കോ, ലിബിയ എന്നീ രാജ്യങ്ങളിലുണ്ടായ ദുരിതങ്ങളിൽ അടിയന്തര സഹായത്തിന് ആഹ്വാനംചെയ്ത രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശത്തെ കാബിനറ്റ് സ്വാഗതംചെയ്തു.

 

ദേശീയ ദിനമാഘോഷിക്കുന്ന സൗദി അറേബ്യക്ക് ബഹ്റൈൻ ഭരണകൂടത്തിന്‍റെയും ജനങ്ങളുടെയും ആശംസകൾ സൗദി ഭരണാധികാരികൾക്ക് നേർന്നു. വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ അതോറിറ്റികളുടെയും അർധ വാർഷിക പ്രവർത്തന സാമ്പത്തിക റിപ്പോർട്ടിന്മേൽ ചർച്ചയും നടന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ വെച്ചായിരുന്നു കാബിനറ്റ് യോഗം നടന്നത്.

article-image

dfgfgfgdfg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed