ബഹ്‌റൈൻ ജൂനിയർ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023’ സെപ്റ്റംബർ 19 മുതൽ 24 വരെ ഇന്ത്യൻ ക്ലബ്ബിൽ


ബഹ്‌റൈൻ ജൂനിയർ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023’ സെപ്റ്റംബർ 19 മുതൽ 24 വരെ ഇന്ത്യൻ ക്ലബ്ബിൽ നടക്കും. ബഹ്‌റൈൻ ബാഡ്മിന്റൺ ആന്റ് സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ച് നടത്തുന്ന ടൂർണമെന്റിന്  ബി.ഡബ്ലു.എഫ് & ബാഡ്മിന്റൺ ഏഷ്യയുടെ  അംഗീകാരമുണ്ട്. ബഹ്‌റൈനിൽ ആദ്യമായാണ് ഈ ടുർണമെന്റ് നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 100−ലധികം മികച്ച അന്താരാഷ്ട്ര കളിക്കാർ പങ്കെടുക്കും.   ബഹ്റൈന് പുറമെ ഇന്ത്യ, ജോർദാൻ, ഇറാൻ, സിറിയ, തായ്‌ലൻഡ്, ശ്രീലങ്ക, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരും ടൂർമമെന്റിൽ പങ്കെടുക്കും.

അണ്ടർ 15, അണ്ടർ 19 − പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, പുരുഷന്മാരുടെ ഡബിൾസ്, വനിതാ ഡബിൾസ് , മിക്‌സഡ് ഡബിൾസ് എന്നീ  വിഭാഗങ്ങളിൽ മൽസരങ്ങൾ നടക്കും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെ ഇന്ത്യൻ ക്ലബ്ബിൽ വെച്ചാണ്  മത്സരങ്ങൾ നടക്കുന്നത്.   സെപ്റ്റംബർ 24നാണ് ഗ്രാൻഡ് ഫൈനൽ. കൂടുതൽ വിവരങ്ങൾക്ക് 3500 7544 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

മവലമല

You might also like

Most Viewed