സജി ചെറിയാൻ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ഓഫീസ് സന്ദർശിച്ചു
ബഹ്റൈനിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ സാംസ്കാരിക സാംസ്കാരിക വകുപ്പ് മന്ത്രിയും മലയാളം മിഷൻ ഉപാധ്യക്ഷനുമായ സജി ചെറിയാൻ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ഓഫീസ് സന്ദർശിച്ച് ചാപ്റ്റർ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ആദ്യ സമ്പൂർണ്ണ മാതൃഭാഷാ സാക്ഷര പ്രവാസിസമൂഹമായി ബഹ്റൈനെ മാറ്റുന്നതിനുള്ള പ്രവർത്തനം ഏറ്റെടുത്ത് നടത്താൻ തയ്യാറായി മുന്നോട്ടു വന്ന ബഹ്റൈൻ ചാപ്റ്റിനെ മന്ത്രി അനുമോദിച്ചു.
ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ചാപ്റ്റർ പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ചാപ്റ്റർ സെക്രട്ടറി ബിജു.എം.സതീഷ്, ജോയിൻ്റ് സെക്രട്ടറി രജിത അനി, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, പാഠശാല ജോയിൻറ് കൺവീനർ സുനേഷ് സാസ്കോ തുടങ്ങിയവരും ഭാഷാധ്യാപകരും പ്രവർത്തകരും സന്നിഹിതരായിരുന്നു.
േീൂബ്ീേ