രാജ്യത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെട്ടതായി ഗവൺമെന്‍റ് ഹോസ്പിറ്റൽസ് അതോറിറ്റി സി.ഇ.ഒ
രാജ്യത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെട്ടതായി ഗവൺമെന്‍റ് ഹോസ്പിറ്റൽസ് അതോറിറ്റി സി.ഇ.ഒ ഡോ. അഹ്മദ് മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി. അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങളനുസരിച്ച് സ്വദേശികൾക്കും വിദേശികൾക്കും മെച്ചപ്പെട്ട ചികിത്സ നൽകിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ റേഡിയോളജി വിഭാഗത്തിൽ ആഗസ്റ്റിൽ മാത്രം 26,601 പരിശോധനകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു. 2021ൽ ഇതേ കാലയളവിൽ 20,479 പരിശോധനകളാണ് നടത്തിയത്.
പരിശോധനകൾക്കുള്ള കാത്തിരിപ്പ് കാലം കുറക്കാനും സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ 10 തരം പരിശോധനകളാണ് റേഡിയോളജി വിഭാഗത്തിൽ നടത്തുന്നത്.
dgdsg