ആർ എസ് സി ബഹ്‌റൈൻ പ്രവാസി സാഹിത്യോത്സവ്-23: സ്വാഗതസംഘം രൂപീകരിച്ചു


പതിമൂന്നാമത് എഡിഷൻ ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ നടത്തിപ്പിനായി അബ്ദുൽ ഹകീം സഖാഫി കിനാലൂർ ചെയർമാനും ഫൈസൽ ചെറുവണ്ണൂർ ജനറൽ കൺവീനറും അഡ്വ: ഷബീർ അലി ഫിനാൻസ് കൺവീനറുമായ 133 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ബുസൈതീനിലെ ശൈഖ് അഷീർ ഓഡിറ്റോറിയത്തിൽ മുനീർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന സ്വാഗതസംഘ രൂപീകരണ കൺവെൻഷനിൽ റഷീദ് തെന്നല സ്വാഗതവും സഫ്വവാൻ സഖാഫി നന്ദിയും പറഞ്ഞു. ഐ സി എഫ് നാഷനൽ ഉപാദ്യക്ഷൻ അബൂബക്കർ ലത്വീഫി ഉദ്ഘാടനം നിർവഹിച്ചു. അബ്ദു സമദ് കാക്കടവ് സ്വാഗതസംഘം ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഒക്ടോബർ 20 & 27 തിയതികളിലായി മനാമ പാകിസ്ഥാൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന സാഹിത്യോത്സവിൽ അഞ്ഞൂറോളം കലാ പ്രതിഭകളും കലാസ്വാദകരും ബഹ്‌‌റൈനിലെ സാംസ്കാരിക കലാസാഹിത്യ മണ്ഡലത്തിലെ പ്രമുഖരും സംബന്ധിക്കും. രിസാല സ്റ്റഡി സർക്കിളിന്റെ യൂനിറ്റ് സെക്ടർ സോൺ ഘടകങ്ങളിൽ നടക്കുന്ന സാഹിത്യോത്സവ് മത്സരങ്ങളിൽ വിജയിക്കുന്നവരാണ് നാഷനൽ മത്സരത്തിൽ മാറ്റുരക്കുക. കൂടാതെ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും നാഷനൽ സാഹിത്യോത്സവ് മത്സര വേദിയിലെത്തും.

ലിംഗ മത വ്യത്യാസമില്ലാതെ പത്ത് വിഭാഗങ്ങളിലായി ആർക്കും പങ്കെടുക്കാവുന്ന 82 ഇന കലാ സാഹിത്യ മത്സരങ്ങളാണ് സാഹിത്യോത്സവിന്റെ ഭാഗമായി നാഷനൽ തലത്തിൽ നടക്കുന്നത്. സാഹിത്യോത്സവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 32135951 എന്ന നമ്പറിലാണ് ബന്ധപ്പടേണ്ടത്.

article-image

ൈാേൂാേൂ

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed