ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം സെപ്റ്റംബർ 27 മുതൽ


ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം സെപ്റ്റംബർ 27 മുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ടൂർണമെന്റിലെ വിജയികക്ക് കെ ഇ ഈശോ ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിയും, കരിമ്പനത്തറ എബ്രഹാം കോർഎപ്പിസ്ക്കോപ്പ മെമ്മോറിയൽ ഏവർറോളിംഗ് ട്രോഫിയും, ക്യാഷ് അവാർഡും, രണ്ടാം സ്ഥാനക്കാർക്ക് എം സി കുരുവിള, മണ്ണൂർ മെമ്മോറിയൽ ഏവർറോളിംഗ് ട്രോഫിയും, ക്യാഷ് അവാർഡും സമ്മാനിക്കും.

ടൂർണമെന്റിലെ മികച്ച താരങ്ങൾക്ക് വ്യക്തിഗത സമ്മാനങ്ങളും നൽകും. മണർകാട്, കുഴിമറ്റം, പുതുപ്പള്ളി, ചിങ്ങവനം, മീനടം, ചമ്പക്കര എന്നീ ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്.

article-image

sff

You might also like

Most Viewed