സാംസ്ക്കാരിക −ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് പ്രതിഭയിൽ സ്വീകരണം
കേരളത്തിന്റെ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പ്രതിഭയുടെ സാൽഹിയ ഓഫീസിൽ സ്വീകരണം നൽകി. ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷനായിരുന്നു. പ്രതിഭ മുഖ്യരക്ഷാധികാരി ഇൻ ചാർജ് ഷെറീഫ് കോഴിക്കോട്, വനിത വേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവാസികൾ കേരളത്തിന് നൽകുന്ന ഊർജ്ജം അതിരറ്റതാണെന്ന് യോഗത്തിൽ മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു.
ഒരു ദിനം പ്രവാസം ഇല്ലാതായി മുഴുവൻ ആളുകളും കേരളത്തിലേക്ക് തിരികെ എത്തുന്ന നാൾ സംസ്ഥാനം അക്ഷരാർത്ഥത്തിൽ എല്ലാ മേഖലയിലും സ്തംഭിച്ചു പോകുമെന്നും, വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോഴാണ് നമ്മുടെ നാട്ടിൽ വരേണ്ടുന്ന മാറ്റങ്ങളെ പറ്റി ഉറച്ച് ചിന്തിക്കുകയും പുതിയ വികസന കാഴ്ചപാടുകൾ ഉയർന്ന് വരികയും ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. അധികം വൈകാതെ ബഹ്റൈനിൽ പ്രതിഭയുടെ സഹകരണത്തോടെ സാംസ്ക്കാരിക പരിപാടി സംഘടിപ്പിക്കാൻ കഴിയുമെന്നും മന്ത്രി സജി ചെറിയാൻ പ്രത്യാശ പ്രകടിപ്പിച്ചു.
sdfsdfg