സോപാനം വാദ്യസംഗമം ഒക്ടോബർ ആറിന് നടക്കും


ബഹ്റൈനിലെ സോപാനംവാദ്യകലാസംഘവും കോൺവെക്സ്‌  ഇവന്റും സംയുക്തമായി സംഘടിപ്പിക്കുന്ന സോപാനം വാദ്യസംഗമം 2023 ഓക്ടോബർ 6 നു വൈകിട്ട്‌ 4 മണി മുതൽ നടക്കും. ടുബ്ലിയിലെ അദാരി പാർക്ക്‌  ഗ്രൗണ്ടിലാണ്‌ ഇത്തവണ പരിപാടി അരങ്ങേറുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത കലാരൂപങ്ങളും വാദ്യസംഗമത്തിൽ  അവതരിക്കപ്പെടുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സോപാനസംഗീതഞ്ജൻ സോപാനരത്നം അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തിൽ നാൽപത് കലാകരൻമാർ ചേർന്ന് അവതരിപ്പിക്കുന്ന സോപാനസംഗീതത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് കേരള സംഗീതനാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരങ്കുട്ടി മാരാരുടെ പ്രമാണത്തിൽ ഇരുനൂറിൽ പരം വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരി മേളവും അരങ്ങേറും.

പ്രശസ്ത മ്യൂസിക് വാദ്യകലാ ബാൻഡ്‌ ആയ ത്രികായ അവതരിപ്പിക്കുന്ന പ്രത്യേക വാദ്യസംഗീത സമന്വയം പരിപാടിയിൽ ചലച്ചിത്ര സംഗീത സംവിധായകൻ ശരത്ത് ഉൾപ്പടെപ്രഗത്ഭരായ വാദ്യസംഗീത കലാകാരന്മാർ പങ്കെടുക്കും. പ്രവേശനം ഏവർക്കൂം സൗജന്യം ആയിരിക്കും. വാർത്തസമ്മേളനത്തിൽ കോൺവെക്സ് മീഡിയ മാനേജിങ്ങ് ഡയറക്ടർ അജിത്ത് നായർ, സോപാനം രക്ഷാധികാരി അനിൽ മാരാർ, വാദ്യസംഗമം ചെയർമാൻ ചന്ദ്രശേഖരൻ, ട്രഷറർ രാജേഷ് മാധവൻ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ ശശികുമാർ, സോപാനം മീഡിയ കോഡിനേറ്റർ മനുമോഹനൻ, സോപാനം കോഡിനേറ്റർ വിനീഷ് സോപാനം രൂപേഷ്‌ ഊരാളുങ്കൽ എന്നിവർ പങ്കെടുത്തു.

article-image

thrh

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed