ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണോത്സവം 2023 സംഘടിപ്പിച്ചു
സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണോത്സവം 2023ന്റെ ഭാഗമായി ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചു. ജനറൽ കൺവീനർ എ വി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കുട്ടികളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു.
sfsf
ജനറൽ സെക്രട്ടറി ബിനുരാജ് സ്വാഗതവും, വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി സൊസൈറ്റി സന്ദർശിച്ച പാലക്കാട് എംപി വി കെ ശ്രീകണ്ഠനെ ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു. വരും ദിവസങ്ങളിൽ, ഗുരു സമാധിയുമായി ബന്ധപ്പെട്ട് പ്രഭാഷണ പരമ്പരയും നവരാത്രി ആഘോഷങ്ങളും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
dfs