ഐസിആർഎഫിന്റെ വേനൽ ബോധവത്കരണ പരിപാടികൾ സമാപിച്ചു
ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്റ് −ക്വഞ്ചേഴ്സ് 2023 ടീം നടത്തി വന്ന വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി സമാപിച്ചു. പന്ത്രണ്ട് ആഴ്ച്ചകളിലായി നടന്ന പരിപാടിയിൽ കുപ്പിവെള്ളം, ലാബൻ, പഴം, ജ്യൂസ്, ബിരിയാണി പാക്കറ്റുകൾ എന്നിവയാണ് ഇവർ തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്തത്. സമാപന പരിപാടി മനാമയിലെ അവന്യൂസിലെ നാസ് കോർപ്പറേഷൻ പ്രോജക്ടിന്റെ വർക്ക്സൈറ്റിൽ വെച്ചാണ് നടന്നത്. 300ലധികം തൊഴിലാളികളാണ് ഇതിൽ പങ്കെടുത്തത്. നിയുക്ത ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായിരുന്നു.
നാസ് കോർറേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഷൗഖി അൽ ഹാഷിമി, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല, പ്രോജക്ട് ഡയറക്ടർ പീറ്റർ ടെയ്‌ലർ, സൈറ്റ് എച്ച്എസ്എസ്ഇ മാനേജർ സജിത് മേനോൻ, എച്ച്ആർ കോർഡിനേറ്റർ മോഹിതോഷ് സിംഹ, മീഡിയ കോർഡിനേറ്റർ ഷാര മേ, മാൽക്കം സ്മിത്ത്, ഐസിആർഎഫ് ഉപദേശകരായ അരുൾദാസ് തോമസ്, ഭഗവാൻ അസർപോട്ട, ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയിന്റ് ട്രഷറർ രാകേഷ് ശർമ്മ, തേർസ്റ്റ് ക്വഞ്ചേർസ് കോർഡിനേറ്റർമാരായ മുരളി നോമുല, നൗഷാദ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
sers
sdf