ബഹ്‌റൈൻ പ്രതിഭ ഈസ്റ്റ് റിഫ യൂണിറ്റ് മെഡിക്കൽ ക്യാമ്പ് നടത്തി


പ്രതിഭ റിഫ മേഖലയിലെ ഈസ്റ്റ് റിഫ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് റിഫയിലെ ഐഎംസി ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 180 പേർ ക്യാമ്പിൽ പങ്കെടുത്തുകൊണ്ട് രക്ത പരിശോധന നടത്തി. പ്രതിഭ ജനറൽ സെക്രെട്ടറി പ്രദീപ് പതേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 

article-image

കൺവീനർ ജയേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രതിഭ പ്രസിഡണ്ട് അഡ്വ.ജോയ് വെട്ടിയാടൻ, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, മേഖല സെക്രട്ടറി മഹേഷ് കെ വി, മേഖല ഹെല്പ് ലൈൻ കൺവീനർ സുരേഷ് തുറയൂർ, ഐഎംസി അഡ്മിനിസ്ട്രേറ്റർ ലാവിസ് എന്നിവർ ആശംസകൾ നേർന്നു. 

article-image

യൂണിറ്റ് സെക്രട്ടറി ഷിജി നന്ദി രേഖപ്പെടുത്തി. സെപ്തംബർ 22ന് വെള്ളിയാഴ്ചയാണ് ഈസ്റ്റ് റിഫ യൂണിറ്റ് സമ്മേളനം നടക്കുന്നത്.

article-image
ബഹ്‌റൈൻ പ്രതിഭ ഈസ്റ്റ് റിഫ യൂണിറ്റ് മെഡിക്കൽ ക്യാമ്പ് നടത്തി
 

You might also like

Most Viewed