സാംസാ വനിതാവേദിയുടെ 2021−2023 കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു


ബഹ്റൈനിലെ സാംസാ വനിതാവേദിയുടെ 2021−2023 കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു. 2021−2023 വർഷത്തെ പ്രവർത്തന റിപ്പോർട്ട് വനിതാവേദി പ്രസിഡന്റ് ഇൻഷ റിയാസും, സാമ്പത്തിക റിപ്പോർട്ട് ബീന ജിജോയും അവതരിപ്പിച്ചു. 2023−2024 വർഷത്തേക്കുള്ള 19 അംഗ വനിതാവേദി എക്സിക്യൂട്ടീവ് പാനൽ സാംസാ ജോയിൻ സെക്രട്ടറി സിതാര മുരളികൃഷ്ണൻ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് അമ്പിളി സതീഷ്, വൈസ്പ്രസിഡന്റ് ജിഷ ജയദാസ്, സെക്രട്ടറി അപർണ രാജ്കുമാർ, ജോയിൻ്റ് സെക്രട്ടറി സൂര്യ സോമ, ട്രഷറർ: രശ്മി അമൽ, എന്റർടൈൻമെന്റ് കോർഡിനേറ്റർ ധന്യസാബു എന്നിവരെ തിരഞ്ഞെടുത്തു. 

സാംസാ വൈസ് പ്രസിഡന്റ് സോവിൻ, സെക്രട്ടറി സതീഷ് പൂമനക്കൽ, ട്രഷറർ. റിയാസ് കല്ലമ്പലം മുഖ്യ രക്ഷാധികാരി മനീഷ്, രക്ഷാധികാരികളായ മുരളികൃഷ്ണൻ, ജേക്കബ് കൊച്ചുമ്മൻ, എന്റർടൈൻമെന്റ് സെക്രട്ടറി ബൈജു, സാംസാ എക്സിക്യൂട്ടിവ് അംഗങ്ങൾ, വനിതാ വേദി എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ  ആശംസകൾ നേർന്നു. നിർമല ജേക്കബ് നന്ദി രേഖപ്പെടുത്തി.

article-image

xfghdfg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed