ബഹ്റൈനിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് കാനഡയുടെ ഡയമണ്ട് അക്രഡിറ്റേഷൻ


രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് കാനഡയുടെ ഡയമണ്ട് അക്രഡിറ്റേഷൻ ലഭിച്ചതായി പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗം സി.ഇ.ഒ ഡോ. ലുലുവ റാശിദ് ശുവൈത്തിർ അറിയിച്ചു. മെച്ചപ്പെട്ട ആരോഗ്യ സേവനം എല്ലാവർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യം നേടുന്നതിൽ വിജയിക്കാൻ കഴിഞ്ഞതിനാലാണ് അംഗീകാരം ലഭിച്ചത്. കാനഡ ഇന്‍റർനാഷനൽ അക്രഡിറ്റേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിജയിക്കാൻ സാധിച്ചതാണ് അംഗീകാരത്തിന് കാരണമെന്നും അവർ വിശദീകരിച്ചു. ഇത്തരമൊരു നേട്ടത്തിൽ ബഹ്റൈനിലെ ആരോഗ്യ മേഖലക്ക് വലിയ അഭിമാനമുണ്ടെന്നും കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ശ്രമം ശക്തമാക്കുമെന്നും അവർ പറഞ്ഞു. 

ബഹ്റൈൻ ആരോഗ്യകാര്യ സുപ്രീം കൗൺസിൽ നിർദേശങ്ങൾ അനുസരിച്ചാണ് ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതെന്നും അവർ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. 

article-image

rtrdtg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed