ബഹ്റൈനിലേയ്ക്കുള്ള യാത്രമധ്യേ നാട്ടിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു


അവധിക്ക് ശേഷം ബഹ്റൈനിലേയ്ക്ക് നാട്ടിൽ നിന്ന് വരാനിരുന്ന ബഹ്റൈൻ പ്രവാസി നാട്ടിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കുള്ള യാത്രമാധ്യേ അങ്കമാലിയിലേയ്ക്ക് ട്രെയിനിൽ പോവുകയായിരുന്ന മാവേലിക്കര മറ്റം തെക്ക് വിജയാരത്ത് വീട്ടിൽ രാജേഷ് ആണ് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിൽ ട്രെയിനിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിൽ പെട്ട് മരിച്ചത്. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം നടന്നത്. 48 വയസായിരുന്നു പരേതന്റെ പ്രായം. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയപ്പോൾ ഇദ്ദേഹം പ്ലാറ്റ് ഫോമിൽ ഇറങ്ങിയിരുന്നു.

ഇതിന് ശേഷം ട്രെയിൻ നീങ്ങിയതോടെ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഭാര്യ ബിന്ദു, മക്കൾ എന്നിവർ ബഹ്റൈനിലാണ്. ബഹ്റൈനിലെ അൽ ദയസി ഹോൾഡിങ്ങ് ജീവനക്കാരനാണ് പരേതൻ.

article-image

dfhfdh

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed