ഖത്തർ അമീർ എൽസാൽവദോർ സന്ദർശനത്തിൽ
ഗയാന സന്ദർശനം പൂർത്തിയാക്കിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ബുധനാഴ്ച എൽസാൽവദോറിലെത്തി. ചൊവ്വാഴ്ച ഗയാനയിൽ വിവിധ കൂടിക്കാഴ്ചകൾ നടത്തുകയും വാണിജ്യ−സഹകരണ കരാറുകളിൽ ഒപ്പുവെച്ച ശേഷമാണ് അമീറും ഉന്നത സംഘവും സാൽവദോറിലേക്ക് ഔദ്യോഗിക സന്ദർശനത്തിനെത്തിയത്. ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയുമായി അമീർ ജോർജ് ടൗണിലെ പ്രസിഡൻഷ്യൽ പാലസിൽ കൂടിക്കാഴ്ച നടത്തി.
നിക്ഷേപ, ഊർജ മേഖലകൾ, വാണിജ്യ−സാങ്കേതിക മേഖലകളിലെ സഹകരണം തുടങ്ങിയവ സംബന്ധിച്ച വിഷയങ്ങളിൽ കരാറിൽ ഒപ്പുവെച്ചു.അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ഊർജ സഹമന്ത്രി സഅദ് ബിൻ ഷെരിദ അൽ കഅബി, വാണിജ്യ−വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി ഉൾപ്പെടെ ഉന്നതസംഘം അമീറിനെ സന്ദർശനത്തിൽ അനുഗമിക്കുന്നുണ്ട്.
്ിുീ്ുപ
്ിുീ്ുപ
്ിുീ്ുപ