ഇന്ത്യൻ സ്കൂളിൽ അദ്ധ്യാപകരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് ആവശ്യം


ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിൽ അദ്ധ്യാപകരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്നും, സക്കൂൾ ബസുകളിലും, ക്ലാസുമുറികളിലും എയർകണ്ടീഷനുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും ഇതിന് പരിഹാരം കാണണമെന്നും രക്ഷിതാക്കളുടെ കൂട്ടായ്മയായ യുണൈറ്റഡ് പാരന്റ്സ് പാനൽ പ്രതിനിധികൾ വാർത്തസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.

അദ്ധ്യാപകരുടെ അഭാവം കാരണം വിദ്യാർത്ഥികൾക്ക് ട്യൂഷനെ അമിതമായി ആശ്രയിക്കേണ്ടി വരുന്നുണ്ടെന്നും, ഒന്നിലധികം ക്ലാസുകളുടെ ഉത്തരവാദിത്വമാണ് മിക്ക ടീച്ചർമാർക്കുമുള്ളതെന്നും ഇവർ ആരോപിച്ചു. ഇത് പഠനനിലവാരത്തെ ബാധിക്കുമെന്നും ഇവർ ചൂണ്ടികാട്ടി. പ്രതികരിക്കുന്നവർക്കെതിരെ പ്രതികാര നടപടികളാണ് ഇപ്പോഴത്തെ ഭരണസമിതി കൈക്കൊള്ളുന്നതെന്നും യുപിപി പ്രതിനിധികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ബിജു ജോർജ്ജ്, ഹരീഷ് നായർ, എഫ് എം ഫൈസൽ, ജ്യോതിഷ് പണിക്കർ, അനിൽ എണ്ണകാട്, തോമസ് ഫിലിപ്പ്, ജവാദ് പാഷ എന്നിവർ പങ്കെടുത്തു. 

article-image

െമിെ

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed