സെന്റ് തോമസ് യുവജന പ്രസ്ഥാനം ഓണം ആഘോഷിച്ചു


മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യ പൂർവ്വ ദേശത്തെ മാതൃ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം 2023 വർഷത്തെ ഓണാഘോഷം “പൊൻപുലരി 2023” മലയാള തനിമയോട് കൂടി ആഘോഷിച്ചു.   ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികളും വിവിധ ഓണകളികളും ഇതോടനുനബന്ധിച്ച് നടന്നു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ കത്തീഡ്രൽ വികാരിയും പ്രസ്ഥാനം പ്രസിഡന്റുമായ സുനിൽ കുര്യൻ ബേബി അച്ചൻ അദ്ധ്യക്ഷത വഹിച്ചു.

പ്രസ്ഥാനം ജോയിന്റ് സെക്രട്ടറി മാക്സ് മാത്ത്യുസ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഇടവക സഹവികാരിയും പ്രസ്ഥാനം വൈസ് പ്രസിഡന്റുമായ ഫാദർ ജേക്കബ് തോമസ് കാരയ്ക്കല്‍ ഓണസന്ദേശം നല്‍കി. ഇടവക ട്രസ്റ്റി ജീസൺ ജോർജ്, ഇടവക സെക്രട്ടറി ജേക്കബ് പി. മാത്യു (ലൈജു), പ്രസ്ഥാനം ലേ−വൈസ് പ്രസിഡന്റ് അന്നമ്മ തോമസ്,  പ്രസ്ഥാനം സെക്രട്ടറി ജോയൽ സാം ബാബു എന്നിവർ ഓണാശംസകൾ നേർന്നു.  പ്രസ്ഥാനം ട്രഷറർ സാന്റോ അച്ചൻകുഞ്ഞ് നന്ദി രേഖപെടുത്തി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

article-image

ertert

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed