ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തു

വഴിയരികിൽ വിൽപനക്ക് വെച്ചതും ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്നതുമായ വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് ബഹ്റൈനിലെ ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ നടപടി തുടങ്ങി. ഇത്തരത്തിലുള്ള 105 വാഹനങ്ങൾക്ക് നോട്ടീസ് നൽകുകയും 20 വാഹനങ്ങൾ മുനിസിപ്പാലിറ്റി ഇടപെട്ട് നീക്കം ചെയ്യുകയും ചെയ്തു. ഹാജിയാത്, ബുഹൈർ എന്നീ പ്രദേശങ്ങളിൽ അലക്ഷ്യമായും വിൽപനയുദ്ദേശിച്ചും നിർത്തിയിട്ട കാറുകളാണ് നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചത്. വിൽപനക്ക് വെച്ച 40 കാറുകളിൽ 10 എണ്ണം മുനിസിപ്പാലിറ്റി നീക്കം ചെയ്തു.
ബാക്കിയുള്ളവ ഉടമകൾ ഇടപെട്ട് മാറ്റുകയും ചെയ്തു. ഇങ്ങനെ വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾ നീക്കിയില്ലെങ്കിൽ ഉടമകൾ കർശന നടപടി നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. പലപ്പോഴും നടപ്പാതകളിലാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. ഇത് കാൽനടക്കാരുടെ സുഗമമായ സഞ്ചാരത്തിനും തടസ്സമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മുഹറഖ് മുനിസിപ്പാലിറ്റി പരിധിയിലും അനധികൃതമായി നിർത്തിയിടുകയും പാർക്ക് ചെയ്യുകയും ചെയ്ത വാഹനങ്ങൾക്കെതിരെ നടപടിയെടുത്തിരുന്നു. കനത്ത പിഴയാണ് ഇങ്ങനെ കണ്ടെത്തുന്ന വാഹനങ്ങൾക്ക് ചുമത്തുന്നത്.
sdfgdfgh