പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഓണാരവം 2023 പോസ്റ്റർ പ്രകാശനം നടത്തി


ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഒക്ടോബർ 6 ന് രാവിലെ 08:00 മുതൽ വൈകിട്ട് 04:00 മണി വരെ ബാങ്ങ് സാങ്ങ് തായ് ഹോട്ടലിൽ  വെച്ചു സംഘടിപ്പിക്കുന്ന ഓണാഘോഷം “ഓണാരവം 2023” ന്റെ  പോസ്റ്റർ പ്രകാശനം നടത്തി. വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടാതെ  വൈവിധ്യങ്ങളായ നിരവധി  കലാപരിപാടികളും  ആണ് ഓണാഘോഷത്തിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നത്. ജയേഷ് കുറുപ്പ് ജനറൽ കൺവീനറും, രഞ്ജു ആർ നായർ  ജോയിന്റ് കൺവീനറുമായുള്ള കമ്മിറ്റിയാണ് പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്. 

പോസ്റ്റർ പ്രകാശന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു. വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രെഷറർ വര്‍ഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, ലേഡീസ്‌ വിങ്ങ് പ്രസിഡന്റ് ഷീലു വർഗീസ്‌ തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 39889317, 32098162, 34367281 നമ്പരുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

asfas

You might also like

Most Viewed