വോയിസ് ഓഫ് ട്രിവാൻഡ്രം ഒന്നാം വാർഷികവും ഓണാഘോഷവും ശ്രദ്ധേയമായി

വോയിസ് ഓഫ് ട്രിവാൻഡ്രം ഇന്ത്യൻ ക്ലബ്ബിൽ വെച്ച് ഒന്നാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. പ്രസിഡന്റ് പ്രമോദ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ അനുഷ്മ പ്രശോഭ് സ്വാഗതം പറഞ്ഞു. അലാ ഷഫീഇ മുഖ്യ അതിഥിയായും, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, ഐ സി ആർ എഫ് അംഗം കെ.ടി സലീം എന്നിവർ വിശിഷ്ട അതിഥികൾ ആയും, നൈന മുഹമ്മദ് ഷാഫി,ഷെമിലി പി ജോൺ, അബ്ദുൽ സലാം എന്നിവർ അതിഥികളും ആയി പങ്കെടുത്തു. സാമൂഹിക പ്രവർത്തകൻ അൻവർ നിലമ്പൂരിനെ ചടങ്ങിൽ ആദരിച്ചു. വോയിസ് ഓഫ് ട്രിവാൻഡ്രം കലാകാരന്മാരും ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരന്മാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
dgsg
ചടങ്ങിൽ വോയിസ് ഓഫ് ട്രിവാൻഡറും മ്യൂസിക് ബാൻഡിന്റെ ഓദ്യോഗിക ഉൽഘാടനവും നടന്നു. കുട്ടികളുടെ കലാപ്രകടനങ്ങൾ , ഏകാംഗ നാടകം ,ആരവം ബാൻഡിന്റെ സംഗീത വിരുന്ന് എന്നിവയും അരങ്ങേറി. പ്രോഗ്രാം കൺവീനർ അനുഷ്മ പ്രശോഭ് നന്ദിയും പറഞ്ഞു.
sd