കണക്ടിങ്ങ് പീപ്പിൾ പരിപാടി സെപ്തംബർ 23ന്
നിയമ സംബന്ധമായ വിഷയങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രവാസി സമൂഹത്തിലെ അംഗങ്ങൾക്ക് സൗജന്യ നിയമസഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ‘കണക്റ്റിങ് പീപ്പിൾ’ പരിപാടിയുടെ − രണ്ടാം ഭാഗം ഈ മാസം 23ന് നടക്കും. വൈകീട്ട് 7.30ന് ഉമൽ ഹസം കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിലാണ് പരിപാടി.
പ്രവാസി സമൂഹം പൊതുവെ നേരിടുന്ന തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ടോക്ക് ഷോയിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകരും പ്രഗത്ഭരായ അഭിഭാഷകരും ഉൾപ്പെട്ട സമിതി സംശയ നിവാരണ ചോദ്യോത്തര സെഷനുകളിലൂടെ ഉയർന്നുവരുന്ന പ്രശ്‌നങ്ങളോടും സംശയങ്ങളോടും പ്രതികരിക്കും. കൂടാതെ, ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചുള്ള ആരോഗ്യ സംവാദവും പരിപാടിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 39461746 അല്ലെങ്കിൽ 3305 2485 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
sdfdsfs