ബഹ്‌റൈൻ പ്രതിഭ ചടയൻ ഗോവിന്ദൻ അനുസ്മരണം നടത്തി
സി.പി.ഐ.എം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ 25ആം ചരമവാർഷിക അനുസ്മരണം സമീഹ്ജയിലെ പ്രതിഭ ഓഫീസിൽ വെച്ച് നടന്നു. ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡണ്ട് അഡ്വ. ജോയ് വെട്ടിയാടൻ അദ്ധ്യക്ഷനായിരുന്നു. എല്ലാ വ്യതിയാനങ്ങൾക്കും എതിരെ നിന്ന് കൊണ്ട് സംഘടനയെ കാർക്കശ്യത്തോടെ മുന്നോട്ട് നയിച്ച നേതാവായിരുന്നു ചടയൻ ഗോവിന്ദൻ എന്ന് പ്രതിഭ ജോയിന്റ് സെക്രട്ടറി ഷംജിത് കോട്ടപ്പള്ളി അനുസ്മരണ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
രക്ഷാധികാരി സമിതി അംഗം ഷെരീഫ് കോഴിക്കോട് രാഷ്ട്രീയ വിശദീകരണം നടത്തി യോഗത്തിൽ പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് സംസാരിച്ചു.
രക്ഷാധികാരി സമിതി അംഗം ഷെരീഫ് കോഴിക്കോട് രാഷ്ട്രീയ വിശദീകരണം നടത്തി യോഗത്തിൽ പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് സംസാരിച്ചു.
gdgdfg